മലയാളത്തിലും ദക്ഷിണേന്ത്യ മുഴുവനും ഒരേ പോലെ ആരാധകരുള്ള താരസുന്ദരിയാണ് ഭാവന.വിവാഹ ശേഷം സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഭാവന ആക്ടീവാണ്.അനാർക്കലിയിലുളള തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഭാവന.
ലൈറ്റ് യെല്ലോ അനാർക്കലിയിൽ അതീവ സുന്ദരിയായിരുന്നു ഭാവന. അനാർക്കലിക്ക് ചേരുംവിധമുളള വലിയ കമ്മലുകളാണ് താരം അണിഞ്ഞത്.ഇതിന് പിന്നാലെ താരങ്ങൾ അടക്കമുള്ള നിരവധി പേരാണ് രംഗത്തെത്തിയത്. ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ അടക്കമുള്ളവർ ഭാവനയുടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.
















