കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണ മാലയിൽ നിന്ന്, സ്വർണം പതിച്ച രുദ്രാക്ഷ മണികൾ കാണാതായ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. സംഭവത്തിൽ പൊലീസ് ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. മേൽശാന്തിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ഇന്നലെ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ മൊഴിയെടുത്തിരുന്നു. പഴയ മേൽശാന്തിയുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും. ഏറ്റുമാനൂർ സിഐക്കാണ് അന്വേഷണച്ചുമതല. വിഗ്രഹത്തിൽ നിത്യവും ചാർത്തുന്ന രുദ്രാക്ഷ മാലയിലെ ഒമ്പത് മുത്തുകളാണ് കാണാതായത്.
2006ൽ സമർപ്പിക്കപ്പെട്ട 23 ഗ്രാം വരുന്ന സ്വർണ്ണം കെട്ടിയ മാലയിൽ 81 രുദ്രാക്ഷങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ നിലവിലുള്ള മാലയിൽ 72 രുദ്രാക്ഷങ്ങൾ മാത്രം. 9 മുത്തുകളും 5 ഗ്രാം സ്വർണവുമാണ് നഷ്ടപ്പെട്ടത്. മോഷണം ഏത് കാലയളവിൽ നടന്നു എന്നാണ് ആദ്യ പരിശോധന.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

















