പോര്‍ട്ട്-ഓ-പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ശനിയാഴ്ച രാവിലെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണം 300 കവിഞ്ഞു. 2000 ത്തോളം പേര്‍ക്ക് പരിക്കേറ്റു. പതിനായിരത്തോളം വീടുകള്‍ തകര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഒട്ടേറെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.വീടുകളും സ്കൂളുകളുമടക്കം നിരവധി കെട്ടിടങ്ങൾ തകർന്നു.മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. സമീപ രാഷ്ട്രങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
















