രാജ്യം 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിലാണ്. മഹാമാരി ആഘോഷങ്ങളുടെ നിറം കെടുത്തിയെങ്കിലും ഓരോ ഭാരതീയനും ഇത് ആത്മാഭിമാനത്തിന്റെ നിമിഷമാണ്.രാവിലെ ഏഴരക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയര്‍ത്തും. അമൃത് മഹോത്സവ് എന്ന പേരിൽ ഒരു വര്‍ഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് കേന്ദ്ര സര്‍ക്കാര‍് നിശ്ചയിച്ചിരിക്കുന്നത്. ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത കായിക താരങ്ങളെയും ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇത്തവണ ആദ്യമായി പതാക ഉയര്‍ത്തുമ്പോൾ സൈനിക ഹെലികോപ്റ്ററുകളിൽ നിന്നുള്ള പുഷ്പ വൃഷ്ടിയും ചെങ്കോട്ടയിൽ നടക്കും.എൻ.എസ്.ജി യുടെ ഷാർപ് ഷൂട്ടർമർ, കമാൻഡോകൾ ഉൾപ്പെടെ വിവിധ തലത്തിലുള്ള സുരക്ഷയാണ് ചെങ്കോട്ടയിൽ. റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ഒരുക്കിയിരിക്കുന്നത്.
ലോകം ഉറങ്ങിക്കിടക്കുമ്പോള്‍ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നു എന്നാണ് സ്വാതന്ത്യം പ്രഖ്യാപിച്ച് കൊണ്ട് പണ്ഡിററ് ജവഹര്‍ലാല്‍ നെഹ്രു 1947 ഓഗസ്റ്റ് 14 അര്‍ദ്ധരാത്രിയില്‍ പ്രസംഗിച്ചത്. വിദേശാധിപത്യത്തില്‍ നിന്ന് മോചനം നേടിയ നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന ബഹുമതിയോടെ ലോകരാഷ്ട്രങ്ങള്‍ക്കിടയിലെക്ക് പുതുശക്തിയായി വികസിച്ചിരിക്കുകയാണ്.ഇന്ത്യയ്ക്ക് പുറമെ കൊറിയ, ബഹ്‌റൈൻ, കോംഗോ, ലിച്ചെൻസ്റ്റൈൻ തുടങ്ങിയ രാജ്യങ്ങളും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്.
















