കാബൂൾ: രാജ്യം പിടിച്ചടക്കാനുള്ള ശ്രമം തുടരുന്ന താലിബാൻ കാബൂളിന് തൊട്ടരികെയുള്ള പ്രവിശ്യയിൽ എത്തിയത്. കനത്ത പോരാട്ടം നടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കാബൂളിന്‍റെ വടക്കൻ മേഖലയിലുള്ള മസർ-എ-ഷെരീഫിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. ഇത് താലിബാൻ വിരുദ്ധപക്ഷത്തിന്‍റെ ശക്തികേന്ദ്രമായിരുന്നു. താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന് 11 കിലോമീറ്റര്‍ അകലെയാണ് പോരാട്ടം.
തലസ്ഥാനം പിടിക്കാന്‍ ശക്തമായ നീക്കം നടക്കുകയാണ്. രാജ്യത്തെ 34 പ്രവിശ്യകളില്‍ 18 പ്രവിശ്യകള്‍ താലിബാന്‍ നിയന്ത്രണത്തിലായി. അഫ്ഗാന്‍ ജനതയ്ക്കുമേല്‍ യുദ്ധം അടിച്ചേല്‍പിക്കാനില്ലെന്ന് പ്രസിഡന്റ് അഷ്റഫ് ഗനി പറഞ്ഞു. താലിബാന്‍ മുന്നേറ്റത്തെ തുടര്‍ന്ന്, നയതന്ത്ര ഉദ്യോഗസ്ഥരെ സുരക്ഷിതമായി തിരിച്ചു കൊണ്ടുപോകാന്‍ യു.എസ്. സൈന്യം കാബൂളിലെത്തി. ഉദ്യോഗസ്ഥരെ തിരിച്ചെത്തിക്കാന്‍ ബ്രിട്ടനും സൈനിക നീക്കങ്ങള്‍ തുടങ്ങി. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും എംബസികള്‍ താല്‍ക്കാലികമായി അടച്ച് ജീവനക്കാരെ തിരിച്ചുകൊണ്ടുപോവുകയാണ്. അഫ്ഗാനിസ്ഥാനില്‍ സ്ഥിതി നിയന്ത്രണാധീതമാണെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. അക്രമം അവസാനിപ്പിച്ച് താലിബാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് തയാറാകണമെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ 18 എണ്ണവും നിലവിൽ താലിബാന്‍റെ അധീനതയിലാണ്. അമേരിക്ക അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ അതിവേഗം സ്വന്തം പൗരൻമാരെ അവിടെ നിന്ന് ഒഴിപ്പിക്കുകയാണ്. രാജ്യത്തെ പല എംബസികളും അതിവേഗം അടയ്ക്കുകയും ചെയ്യുന്നു. സ്ഥിതി അതീവഗുരുതരമാണെന്നും അയൽരാജ്യങ്ങളോട് അതിർത്തി തുറക്കണമെന്നും ഐക്യരാഷ്ട്രസഭ അഭ്യർത്ഥിക്കുന്നു.
താലിബാൻ എത്തി ക്യാമ്പുകളുറപ്പിച്ച കാബൂളിന്‍റെ അതിർത്തി മേഖലകളിൽ നിലവിൽ യുഎസ് സേന ആക്രമണം നടത്തുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. കാബൂളിന് വെറും 40 കിമീ അകലെയുള്ള മൈദാൻ ഷറിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. അടുത്ത 30 ദിവസത്തിനുള്ളിൽ താലിബാൻ കാബൂളിനകത്തേക്ക് കടന്ന്, അധികാരമുറപ്പിച്ചേക്കുമെന്നാണ് യുഎസ് ഇന്‍റലിജൻസിന്‍റെ വിലയിരുത്തൽ. ഇതിന്‍റെ ഭാഗമായാണ് പൗരൻമാരെ അവർ അതിവേഗം ഒഴിപ്പിക്കുന്നത്.
സ്ഥിതി ഗുരുതരമായി, കാബൂളും താലിബാന് അടിയറ പറയേണ്ടി വരുമെന്ന സ്ഥിതി വന്നതോടെ ആദ്യമായി അഫ്ഗാൻ പ്രസിഡന്‍റ് അഷ്റഫ് ഗനി മൗനം വെടിഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിലെത്തി. റെക്കോഡ് ചെയ്ത ഒരു പ്രസ്താവനയിൽ അഫ്ഗാൻ സേനയെ ഒന്നിച്ചുനിർത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും പ്രാദേശിക നേതാക്കളുമായി ചർച്ചകൾ നടത്തി വരികയാണെന്നും അഷ്റഫ് ഗനി പറഞ്ഞു
















