കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടന് ബാലയ്ക്ക് പരിക്ക്.രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണത്തിനിടയില്‍ ലക്നോവില്‍ വച്ചായിരുന്നു അപകടം. ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് വലതുകണ്ണിന് അടിയേറ്റത്. ഷൂട്ടിംഗിനുശേഷം ബാല ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തി.
രജനീകാന്ത് ഉൾപ്പടെ നിരവധി താര നിരകൾ അണിനിരക്കുന്ന ചിത്രമാണ് ‘അണ്ണാത്തെ’. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക നയൻതാരയാണ്. കീർത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു.
















