അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പിന്നിട്ട മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ആശംസകളുമായി മന്ത്രി മുഹമ്മദ് റിയാസ്. ഫേസ്ബുക്കിൽ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.
1971ലാണ് മമ്മൂട്ടി തിരശ്ശീലക്കു മുന്നിലേക്ക് വരുന്നത്. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഓടിവരുന്ന ഒരു പയ്യന്‍ പിന്നീട് തലമുറകളെ സ്വാധീനിച്ച വ്യക്തിത്വമായി. 1980 ല്‍ കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയാണ് മമ്മൂട്ടിക്ക് കരിയറില്‍ ബ്രേക്ക് നൽകുന്നത്. നായക വേഷം അല്ലെങ്കിലും അതിലെ നിർണ്ണായക വേഷം മമ്മൂട്ടിക്ക് വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തു.
പിന്നീട് പി.ജി വിശ്വംഭരന്‍, ഐ.വി ശശി, ജോഷി, സാജൻ തുടങ്ങി ഒട്ടേറെ സംവിധായകരുടെ ചിത്രങ്ങളിലൂടെ വലിയ താരമായ മമ്മൂട്ടി 1987 ഇൽ റിലീസ് ചെയ്ത ന്യൂഡൽഹി എന്ന ജോഷി- ഡെന്നിസ് ജോസഫ് ചിത്രത്തിലൂടെ മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഒരാളായി മാറി. 50 വര്‍ഷത്തെ അഭിനയ കാലയളവില്‍ മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയ മമ്മൂട്ടി അഞ്ചു സംസ്ഥാന അവാർഡും 12 തവണ ഫിലിംഫെയര്‍ പുരസ്‌കാരവും സ്വന്തമാക്കി. ഇതിനോടകം നാനൂറിൽ അധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തിന് ഭാരത സർക്കാരിന്റെ പദമശ്രീ പുരസ്‍കാരവും ലഭിച്ചിട്ടുണ്ട്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPAMuhammadRiyas%2Fposts%2F1836629596539640&show_text=true&width=500
















