ടോക്യോ: ജപ്പാൻ തീരത്ത് ചരക്കുകപ്പൽ മണൽത്തിട്ടയിൽ ഇടിച്ച് രണ്ടായി പിളർന്നു. കപ്പലിലുണ്ടായിരുന്ന ചൈനീസ്, ഫിലിപ്പൈൻസ് പൗരൻമാരായ 21 ജീവനക്കാരെ രക്ഷപെടുത്തിയെന്നും എണ്ണച്ചോർച്ച നിയന്ത്രണ വിധേയമാക്കിയതായും ജപ്പാൻ തീരസേന അറിയിച്ചു.
പനാമയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിംസൺ പൊളാരിസ് എന്ന ചരക്ക് കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിൽ നിന്ന് ചോർന്ന എണ്ണ, കടലിൽ 24 കിലോമീറ്റർ ദൂരത്തേക്ക് പരന്നതായാണ് വിവരം. ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കുമോയെന്ന ആശങ്കയുണ്ട്. വാതക ചോർച്ച നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്.
















