എറണാകുളം; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച്ച മുതൽ എറണാകുളത്ത് കർശന നിയന്ത്രണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എറണാകുളം ജില്ലയിലെ കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുകയാണ്. ഇന്നലെയും ജില്ലയിൽ 2348 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചകളിൽ 2000 ത്തിന് മുകളിലാണ് ജില്ലയിലെ പ്രതിദിന കോവിഡ് കണക്ക്.
പലയിടങ്ങളിലും ജനങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള തിരക്കാണ്. ഷോപ്പിംഗ് മാളുകൾ തുറന്നപ്പോൾ പല സ്ഥലങ്ങളിലും വലിയ രീതിയിലുള്ള തിരക്കാണ്. ഗതാതഗത കുരുക്ക് അനുഭവപ്പെടുന്ന സാഹചര്യവും. ഓണം വരുന്നതോട് കൂടി വളരെ വലിയ രീതിയിലുള്ള ഗതാഗത കുരുക്കും ആളുകൾ കൂടുതലായി പുറത്തിറങ്ങാനുള്ള സാഹചര്യവുമാണ് അതുകൊണ്ട് തിങ്കളാഴ്ച്ച മുതൽ കർശനമായ പരിശോധനയും സുരക്ഷയും ഏർപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു.

















