കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണത്തിലെ ഒരു മാല കാണാതെയായി. സ്വർണ്ണം കെട്ടിയ രുദ്രാക്ഷമാലയാണ് നഷ്ടപ്പെട്ടത്. പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് ചുമതലയേറ്റ ശേഷം നടത്തിയ പരിശോധനയിലാണ് ആഭരണം നഷ്ടപ്പെട്ട വിവരമറിഞ്ഞത്.
മാലയുടെ തൂക്കം തിട്ടപ്പെടുത്തിയിട്ടില്ല.ക്ഷേത്രത്തിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് മാനേജറാണ് മാല വഴിപാടായി നൽകിയത്. അടുത്ത ദിവസം ക്ഷേത്രത്തിൽ എത്തി തെളിവുകൾ ശേഖരിക്കുമെന്ന് കമ്മിഷണർ എസ്. അജിത് കുമാർ പറഞ്ഞു. മാല നഷ്ടപ്പെട്ടതു സംബന്ധിച്ച് റിപ്പോർട്ട് തേടിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു.

















