കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്ക് താലിബാന്‍ മുന്നേറ്റം. ഖാണ്ഡഹാറിന് പിന്നാലെ കാബൂളിന് തൊട്ടടുത്ത പ്രവിശ്യ അടക്കം താലിബാന്‍ പിടിച്ചടക്കി. അതേ സമയം യുദ്ധഭീതിയില്‍ അഫ്ഗാനില്‍ നിന്ന് പലായനം ചെയ്തവരുടെ എണ്ണം നാലു ലക്ഷം കടന്നുവെന്നാണ് യുഎന്‍ റിപ്പോര്‍ട്ടുകള്‍.
ഖാണ്ഡഹാര്‍ പിടിച്ചെടുത്ത് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ മൂന്ന് തന്ത്രപ്രധാനപ്രവിശ്യകളാണ് താലിബാന്‍ പിടിയിലായത്. കാബൂളിന് 50 കി.മീ. അകലെയുള്ള ലോഗര്‍ പ്രവിശ്യയാണ് ഏറ്റവും ഒടുവില്‍ പിടിച്ചെടുത്തത്. ഇതോടെ അഫ്ഗാനില്‍ ആകെയുള്ള 34 പ്രവിശ്യകളില്‍ 18 പ്രവിശ്യകളും താലിബാന്‍ നിയന്ത്രണത്തിലായി.
കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് ചെറുത്തുനില്‍പ്പ് തുടരുമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ വ്യക്താക്കുമ്പോഴും, പല മേഖലകളിലും കാര്യമായ ഏറ്റുമുട്ടലുകളില്ലാതെയാണ് താലിബാന്‍ മുന്നേറ്റമെന്നാണ് റിപ്പോർട്ട്.
















