കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ടീഷർട്ടിൽ പ്രിന്റ് ചെയ്തത് കൗതുകമാകുന്നു. മുക്കം നഗരത്തിലെ അനാഥശാല റോഡിൽ പ്രവർത്തിക്കുന്ന കേന്ദ്രം ഗ്രാഫിക്സ് ആൻഡ് സ്ക്രീൻ പ്രിന്റേഴ്സ് എന്ന സ്ഥാപനത്തിലാണ് വാക്സിൻ സർട്ടിഫിക്കറ്റ് ഇങ്ങനെ ടീ ഷർട്ടിൽ ആലേഖനം ചെയ്തിരിക്കുന്നത്.
ആദ്യം കൗതുകത്തിനുവേണ്ടി സ്ഥാപന ഉടമയായ പാണക്കാടൻ ബഷീർ തന്റെ ടീഷർട്ടിൽ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് ചിത്രം വാട്സാപ്പ് ഗ്രൂപ്പുകളിൽ അയച്ചതോടെയാണ് ആവശ്യക്കാർ കൂടിയത്. ഷർട്ടിനും പ്രിന്റിംഗിനുമായി 200 രൂപയാണ് ആവശ്യക്കാരിൽനിന്ന് വാങ്ങുന്നത്. വാക്സിനേഷൻ സർട്ടിഫിക്കറ്റ് എടിഎം കാർഡ് രൂപത്തിലാക്കിയും ഇവിടെ നൽകുന്നുണ്ട്.

















