സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിന് പുതിയ മാനദണ്ഡങ്ങൾ. നൂറുമീറ്റര്‍ പരിധിയില്‍ അഞ്ചില്‍ കൂടുതല്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ അവിടം മൈക്രോ കണ്ടെയ്ന്മെന്റ് സോണാക്കും. അവിടെ മുപ്പുട്ട് ഏര്‍പെടുത്തും. കോവിഡ് പ്രതിരോധത്തിന് വീടും ഓഫീസും ഉള്‍പ്പെടെ മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളാക്കാനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുതുക്കി. നിലവില്‍ വാര്‍ഡ് അടിസ്ഥാനത്തിലാണ് മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍.
തെരുവ്, മാര്‍ക്കറ്റ്, ഹാര്‍ബര്‍, മത്സ്യബന്ധന ഗ്രാമം, മാള്‍, റസിഡന്‍ഷ്യല്‍ ഏരിയ, ഫാക്ടറി, എംഎസ്എംഇ യൂണിറ്റ്, ഓഫീസ്, ഐടി കമ്ബനി, ഫ്ലാറ്റ്, വെയര്‍ഹൗസ്, വര്‍ക്ഷോപ്, 10 പേരിലധികമുള്ള കുടുംബം എന്നിവയെല്ലാം മൈക്രോ കണ്ടെയ്ന്മെന്റ് സോണ്‍ നിര്‍വചനത്തില്‍ വരും.
ഏഴു ദിവസമാണ് നിയന്ത്രണം. രോഗവ്യാപനം കൂടുതലുള്ള സ്ഥലത്തുനിന്ന് 100 മീറ്റര്‍ പരിധിയിലാകും നിയന്ത്രണം. പരിധിയിലെ റോഡിന് ഇരുവശവുമുള്ള കച്ചവട സ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടുത്തും. സോണുകളില്‍ പൊലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സ്ഥലങ്ങള്‍ ആരോഗ്യവകുപ്പ് പകല്‍ മൂന്നിനു മുമ്ബ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണം. മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശസ്ഥാപനം ഉറപ്പാക്കണം. കണ്ടെയ്ന്മെന്റ് സോണുകളില്‍ സെക്ടറല്‍ മജിസ്ട്രേട്ടുമാര്‍ തുടര്‍ച്ചയായി പട്രോളിങ് നടത്തും. കോവിഡ് –-19 ജാഗ്രതാ പോര്‍ട്ടലില്‍ കണ്ടെയ്ന്മെന്റ് സോണുകളുടെ പട്ടികയുണ്ടാകും.















