തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നാവശ്യപ്പെട്ട് സഭക്ക് പുറത്ത് അഴിമതി വിരുദ്ധ മതില് തീര്‍ത്ത് പ്രതിപക്ഷം. ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിക്കില്ലാത്ത നീതി എന്തു കൊണ്ട് പിണറായി വിജയന് കിട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു.
മുഖ്യമന്ത്രിയുടെ മൗനം ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചുവെന്നും ഭയമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാത്തതെന്നും വിഡി സതീശന് കുറ്റപ്പെടുത്തി.അതേസമയം ഡോളര്‍ക്കടത്തു കേസിലെ പ്രതി മുഖ്യമന്ത്രിക്കെതിരേ നല്കിയ മൊഴി ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭാ നടപടികള്‍ പൂര്‍ണമായും ബഹിഷ്കരിച്ചിരുന്നു.

















