കൊച്ചി: അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പിന്നിട്ട മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ ആദരിച്ച് ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കൊച്ചിയിലെ വീട്ടിലെത്തി അദേഹത്തെ പൊന്നാട അണിയിച്ചു. ഓണക്കോടിയും സമ്മാനിച്ചു.
ബിജെപി എറണാകുളം ജില്ലാ അധ്യക്ഷന്‍ എസ്.ജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കെ.എസ് ഷൈജു എന്നിവര്‍ക്കൊപ്പമാണ് സുരേന്ദ്രന്‍ എത്തിയത്.
ഒരു മണിക്കൂറോളം ചെലവഴിച്ചാണ് സുരേന്ദ്രനും സംഘവും മമ്മൂട്ടിയുടെ വീട്ടില്‍ നിന്നും മടങ്ങിയത്. മെഗാസ്റ്റാറിനെ ആദരിച്ച വിവരം ബി.ജെ.പി അധ്യക്ഷന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FKSurendranOfficial%2Fposts%2F4281494165268520&show_text=true&width=500
















