ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി അന്‍പത്തിയഞ്ച് ലക്ഷം കടന്നു. ആകെ മരണം നാല്‍പ്പത്തിമൂന്ന് ലക്ഷം ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനെട്ട് കോടി നാല്‍പ്പത്തിനാല് ലക്ഷം കടന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി എഴുപത് ലക്ഷം പേർക്കാണ് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തത്. 6.35 ലക്ഷം ആളുകള്‍ക്ക് ജീവന്‍ നഷ്‌ടമായി.അതേസമയം,ഇന്ത്യയില്‍ ഇതുവരെ മൂന്നുകോടി ഇരുപത് ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3.12 കോടി പേര്‍ രോഗമുക്തി നേടി.4.29 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്‌ടമായി.
ബ്രസീലില്‍ ഇതുവരെ രണ്ടേകാല്‍ കോടിയോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. 5.66 ലക്ഷം പേര്‍ മരിച്ചു.
















