ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ ഇരുപത് കോടി നാല്‍പ്പത്തിയേഴ് ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നാല്‍പ്പത്തിമൂന്ന് ലക്ഷത്തിലധികം പേര്‍ രോഗം ബാധിച്ച് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനെട്ട് കോടി മുപ്പത്തിയൊമ്ബത് ലക്ഷമായി ഉയര്‍ന്നു.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ മൂന്ന് കോടി എണ്‍പത്തിയൊമ്ബത് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 6.34 ലക്ഷം പേര്‍ മരിച്ചു. അതേസമയം, ഇന്ത്യയില്‍ ഇതുവരെ മൂന്നുകോടി ഇരുപത് ലക്ഷം പേര്‍ക്ക് കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 4.29 ലക്ഷം പേര്‍ മരിച്ചു. 3.12 കോടി പേര്‍ രോഗമുക്തി നേടി.
ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് രണ്ടുകോടിയിലധികം പേര്‍ക്കാണ് ഇതുവരെ വൈറസ്ബാധ സ്ഥിരീകരിച്ചത്. 5.64 ലക്ഷം പേര്‍ മരിച്ചു.
















