കൊച്ചി: കേരളത്തില്‍ തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി തീയറ്ററുടമകളുടെ സംഘടനയായ ഫിയോക്. കൊച്ചിയില്‍ ചേര്‍ന്ന ഫിയോക്എക്‌സിക്യൂട്ടിവ് യോഗത്തിലാണ് ഉടമകള്‍ ആവശ്യം അറിയിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടും തിയേറ്ററുകളെ പരിഗണിക്കാത്തത്് ശരിയായില്ലെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
















