ഇസ്ലാമാബാദ്: നിരവധി രാജ്യങ്ങള്‍ക്ക് യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും പാകിസ്ഥാനെ വിലക്കിയ തീരുമാനത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി പാക് മനുഷ്യാവകാശ വിഭാഗം മന്ത്രി ഷിറീന്‍ മസാരി. ബ്രിട്ടന്റെ നടപടി ഏകപക്ഷീയമാണെന്നും പാകിസ്ഥാനിലെ കോവിഡ് കേസുകളുടെ എണ്ണം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെക്കാള്‍ കുറവാണെന്നും ഷിറീന്‍ മസാരി പറഞ്ഞു. അതുകൊണ്ടുതന്നെ ബ്രിട്ടന്‍ നടപടി പുനപരിശോധിക്കണമെന്നും ഷിറീന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അതേസമയം, ബ്രിട്ടനിലേക്ക് വിദേശികള്‍ വരുന്നതിനെ സംബന്ധിച്ച തീരുമാനം എടുക്കുന്നത് യു.കെയുടെ ബയോസെക്യൂരിറ്റി സെന്ററാണ്. ഓരോ രാജ്യത്തേയും ആകെ കോവിഡ് കേസുകളുടെ എണ്ണം, മരണനിരക്ക്, ടി.പി.ആര്‍ നിരക്ക് തുടങ്ങിയ പരിഗണിച്ചാണ് യാത്രാനിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. ഇത്തരം വിവരങ്ങള്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് കൈമാറിയില്ലെന്നാണ് ബ്രിട്ടന്റെ വിശദീകരണം.
















