തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ വീണ് നടന്‍ പ്രകാശ് രാജിന് പരിക്ക്. ധനുഷ് നായകനാവുന്ന ‘തിരുചിട്രംബല’ത്തിന്‍റെ ചെന്നൈ ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്നും ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് പോവുകയാണെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്‍തു.
ചെന്നൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നത്. ലൊക്കേഷനില്‍ വീഴുകയായിരുന്നു പ്രകാശ് രാജ്. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കൈയ്ക്ക് പെട്ടന്ന് ഒരു ശസ്ത്രക്രിയ വേണം എന്ന് നിര്‍ദ്ദേശിച്ചതോടെ ഹൈദരബാദിലേക്ക് പുറപ്പെടുകയായിരുന്നു.അവിടെ പ്രമുഖ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ: ഗുരവ റെഡ്ഡിയാണ് പ്രകാശ് രാജിനെ ചികിത്സിക്കുക.
















