ധാക്ക: ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ക്യാമ്പുകളില്‍ കോവിഡ് പടരുന്നു. ഇതേ തുടര്‍ന്ന്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ തീരുമാനമായി. ചൈനീസ് വാക്സിനായ സിനോഫാം നല്‍കാനാണ് അധികൃതരുടെ തീരുമാനം.
അടുത്തിടെ 850,000 റോഹിങ്ക്യകള്‍ താമസിക്കുന്ന ക്യാമ്പില്‍ 2600 പേര്‍ക്ക് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
മ്യാന്‍മറില്‍ നിന്നും സുരക്ഷ തേടി പത്ത് ലക്ഷത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് ബംഗ്ലാദേശില്‍ എത്തിയിട്ടുള്ളത്. ഇതിലധികവും അതിര്‍ത്തി പ്രദേശമായ കോക്സ് ബസാറിലെ അഭയാര്‍ത്ഥി ക്യാമ്ബുകളിലാണുള്ളത്. ഇവിടെ കോവിഡ് നിയന്ത്രിക്കാനാവാത്ത അവസ്ഥയുണ്ടായാല്‍ അത് വന്‍ ദുരന്തമായേക്കും. ഇന്ന് ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് വാക്സിന്‍ നല്‍കിയെന്ന് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ മഹ്ബുബുര്‍ റഹ്മാന്‍ അഭിപ്രായപ്പെട്ടു.
















