പ്യോംങ്യാംഗ്: ഉത്തരകൊറിയയില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വ്യാപക നാശനഷ്ടം. വെള്ളപൊക്ക ഭീഷണിയുള്ള പ്രദേശങ്ങളില്‍ നിന്ന് അയ്യായിരത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചു. ആയിരത്തിലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഏക്കര്‍ കണക്കിന് കൃഷി നശിച്ചുപോയെന്നാണ് വിവരം. ദക്ഷിണ ഹാംഗ്യോംങില്‍ നൂറു ഹെക്ടര്‍ കൃഷിഭൂമി വെള്ളത്തിനടിയിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് രാജ്യത്ത് നിലവിലുള്ള ഭക്ഷ്യക്ഷാമം കൂടുതല്‍ രൂക്ഷമായേക്കുമെന്ന ആശങ്കയുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടുകള്‍ തകര്‍ന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. രാജ്യത്തെ എല്ലാ മേഖലകളും പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ നിര്‍ദ്ദേശം നല്‍കി.
















