ടോക്യോ ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ നീരജ് ചോപ്രയ്ക്ക് സമ്മാന പെരുമഴ.ടോക്യോയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന നീരജ് ചോപ്രയ്ക്ക് പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ മത്സരിക്കുകയാണ് രാജ്യം. ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തില്‍ ആദ്യമായി അത്ലറ്റിക്സില് സ്വര്‍ണത്തില്‍ മുത്തമിട്ട നീരജ് ചോപ്രയ്ക്ക് ആറ് കോടി രൂപ ഹരിയാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു .ഇതിന് പിന്നാലെ ക്ലാസ് വണ്‍ ഗവണ്മെന്റ് ജോലിയും നീരജിന് മുന്പില് ഹരിയാന സര്‍ക്കാര്‍ വയ്ക്കുന്നു. ഹരിയാനയില്‍ എവിടേയും ഭൂമി തുകയില്‍ 50 ശതമാനം ഇളവോടെ നീരജിന് സ്വന്തമാക്കാമെന്നും ഹരിയാന സര്‍ക്കാര്‍ പറയുന്നു.
ഇന്ത്യയിലെത്തുമ്പോൾ നീരജിന് എക്സ്യുവി 700 കാർ സമ്മാനമായി നൽകുമെന്നാണ് ആനന്ദ് മഹീന്ദ്രയുടെ പ്രഖ്യാപനം.ഒരു കോടി രൂപയാണ് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചത്. ടോക്യോയില്‍ മെഡല്‍ നേടിയ എല്ലാ താരങ്ങള്‍ക്കും ബിസിസിഐ അവാര്‍ഡ് നല്‍കും. പഞ്ചാബ് സര്‍ക്കാര്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ ജേതാവിന് രണ്ട് കോടി രൂപ നല്‍കും. നീരജിന്റെ കുടുംബത്തിന് പഞ്ചാബിലും അടിവേരുകളുണ്ട്. നീരജിന് ഒരു കോടി രൂപയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് പാരിതോഷികം പ്രഖ്യാപിച്ചത്.മണിപ്പൂര്‍ സര്‍ക്കാരും ഒരു കോടി രൂപ നീരജിന് സമ്മാനം പ്രഖ്യാപിച്ചു.