ടോക്യോ: ടോക്യോ ഒളിമ്പിക്‌സിലെ പുരുഷ വിഭാഗം ഫുട്‌ബോളിൽ സ്വര്‍ണം നിലനിര്‍ത്തി ബ്രസീല്‍. ഫൈനലില്‍ സ്‌പെയിനിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ കീഴടക്കിയത്. എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ മാല്‍ക്കോമാണ് ബ്രസീലിന്റെ വിജയഗോള്‍ നേടിയത്.
2016 റിയോ ഒളിമ്പിക്‌സിലും ബ്രസീല്‍ തന്നെയാണ് സ്വര്‍ണം നേടിയത്. ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ബ്രസീല്‍ നേടുന്ന രണ്ടാം സ്വര്‍ണമാണിത്.
ബ്രസീലിന് വേണ്ടി മാല്‍ക്കോമും മത്തേയൂസ് കുന്യയും സ്‌കോര്‍ ചെയ്തപ്പോള്‍ നായകന്‍ മിക്കേല്‍ ഒയാര്‍സബാല്‍ സ്‌പെയിനിനായി ഗോള്‍ നേടി.