സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തമിഴില്‍. പ്രശസ്ത സംവിധായകന്‍ കെ.എസ്. രവികുമാറാണ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തത്. ആര്‍കെ. സെല്ലുലോയ്ഡ്സിന്റെ ബാനറില്‍ കെ.എസ്. രവികുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഗൂഗിള്‍ കുട്ടപ്പ എന്നാണ് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ സുരാജ് അവതരിപ്പിച്ച ഭാസ്‌കര പൊതുവാള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായകന്‍ കെ.എസ്.രവികുമാറാണ്. ശബരിയും ശരവണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദര്‍ശന്‍ , ലാസ്ലിയ , യോഗിബാബു, മനോബാല, മാരിയപ്പന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
https://www.youtube.com/watch?v=beDd2QOZXHI