ടോക്യോ: ഒളിംപിക്സ് പുരുക്ഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം. ലൂസേഴ്സ് ഫൈനലില്‍ ജര്‍മനിയെ 5 -4 തോല്‍പ്പിച്ചു. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ ഹോക്കിയില്‍ മെഡല്‍ നേടുന്നത്.
ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയര്‍ത്തെഴുനേല്‍പ്പ്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രന്‍ജിത് സിംഗ്, ഹാര്‍ദിക് സിംഗ്, ഹര്‍മന്‍പ്രീത്, രൂപീന്ദര്‍ സിംഗ് എന്നിവരാണ് ഗോളുകള്‍ നേടിയത്.
1980 മോസ്ക്കോ ഒളിമ്ബിക്സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്ബിക്സില്‍ ഒരു മെഡല്‍ നേടുന്നത്. ഒളിമ്ബിക്സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്.
അതേസമയം, കളി തുടങ്ങുമ്പോള്‍ ജര്‍മനി ഒരു ഗോളിന് മുന്നിലായിരുന്നു. തിമൂര്‍ ഒറൂസാണ് ജര്‍മനിക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. പിന്നാലെ ഇന്ത്യയുടെ സിമ്രന്‍ജിത്ത് ഗോള്‍ നേടി. തുടര്‍ന്ന് 24-ാം മിനിറ്റിലും 25-ാം മിനിറ്റിലും നിക്ലാസ് വെലനും, ബെനെഡിക്ടും സ്കോര്‍ ചെയ്തു. 28-ാം മിനിറ്റില്‍ ഹര്‍ദിക് സിംഗ് ഗോള്‍ അടിച്ച് സ്കോര്‍ 3-1 ല്‍ നിന്ന് 3-2 ലേക്ക് ഉയര്‍ത്തി. പിന്നീട് ഹര്‍മന്‍പ്രീത് ഗോള്‍ വല കുലുക്കി സ്കോര്‍ 3-3 ല്‍ എത്തിച്ചു. പിന്നീടുള്ള രണ്ട് ഗോളുകള്‍ പിറന്നത് മൂന്നാം ക്വാര്‍ട്ടറിലാണ്. ജര്‍മനിയുടെ 12 രണ്ട് പെനാല്‍റ്റി കോര്‍ണറുകളില്‍ പതിനൊന്നും പി.ആര് ശ്രീജേഷും ഡിഫന്‍ഡര്‍മാരും ചേര്‍ന്ന് സേവ് ചെയ്തിരുന്നു.