ടോക്യോ: ടോക്യോ ഒളിമ്ബിക്സില്‍ വനിതാ വിഭാഗം ഹോക്കി ഒന്നാം സെമിഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. അര്‍ജന്റീനയോട് 1 – 2നാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലായിരുന്നു.
മത്സരത്തിന്റെ രണ്ടാം മിനിട്ടില്‍ ഗുര്‍ജിത്ത് കൗറിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. പിന്നീട് 18ാം മിനിട്ടില്‍ മരിയ ബരിയോണോവോ അര്‍ജന്റീനയ്ക്കു വേണ്ടി ആദ്യ ഗോള്‍ നേടി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഇന്ത്യക്ക് മൂന്ന് പെനാല്‍ട്ടി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് 36ാമത്തെ മിനിട്ടില്‍ മരിയ തന്നെ അര്‍ജന്റീനയുടെ വിജയ ഗോളും നേടി. അതേസമയം, ഇത് ആദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഒളിമ്ബിക്സ് സെമിഫൈനലില്‍ കളിക്കുന്നത്. ഇനി ഇന്ത്യന്‍ വനിതകള്‍ വെങ്കല മെഡലിനായി മത്സരിക്കും.