ടോക്യോ; ഒളിമ്പിക്സ് വനിതാ ഗുസ്തിയിൽ അൻഷു മാലിക്കിന് ആദ്യ റൗണ്ടിൽ തോൽവി. ബെലാറസ് താരം ഇറൈന 8-2 നാണ് ഇന്ത്യയെ തോൽപ്പിച്ചത്. വനിതകളുടെ ഫ്രീസ്റ്റൈൽ 57 കിലോഗ്രാം ഇനത്തിലായിരുന്നു മത്സരം.
വനിതകളുടെ ഗുസ്തി സെമിഫൈനലിൽ ഇന്ത്യയുടെ ലോവ്ലീന ബോർഗോഹെയ്ൻ ഇന്ന് കളത്തിലിറങ്ങും. തുർക്കിയാണ് എതിരാളി. വനിതാ ഹോക്കി സെമി ഫൈനൽ മത്സരം ഇന്ത്യൻ സമയം 3.30 ന് ആരംഭിക്കും. അർജന്റീനയെയാണ് ഇന്ത്യൻ സംഘം നേരിടുക.