ടോക്യോ: ഒളിംപിക്സിൽ വനിതകളുടെ 200 മീറ്ററില്‍ ജമൈക്കയുടെ എലെയ്ന്‍ തോംസന് ചരിത്രനേട്ടം. 200 മീറ്ററിൽ 21.53 സെക്കന്‍ഡില്‍ ദേശീയ റെക്കോര്‍ഡോടെ സ്വർണം നേടി. ഇതോടെ റിയോ ഒളിംപിക്സിലും ടോക്കിയോയിലും സ്പ്രിന്റ് ഡബിള്‍ നിലനിര്‍ത്തി, ഈ നേട്ടം കൊയ്യുന്ന ആദ്യവനിതയായി എലെയ്ന്‍. നൂറ് മീറ്ററിലും എലെയ്ന്‍ സ്വര്‍ണം നേടിയിരുന്നു.
21.81 സെക്കൻഡിൽ ഓടിയെത്തി നമീബിയയുടെ ക്രിസ്റ്റ്യൻ എംബോമ രണ്ടാമതും, 21.87 സെക്കൻഡിൽ ഓടിയെത്തി യു.എസിന്‍റെ ഗബ്രിയേല തോമസ് മൂന്നാമതുമെത്തി. 2008, 12 ഒളിമ്പിക്സ് സ്വർണജേത്രി ജമൈക്കയുടെ സൂപ്പർ താരം ഷെല്ലി ആൻ ഫ്രേസർ നാലമതാണ് ഫിനിഷ് ചെയ്തത്.
2016 റിയോ ഒളിമ്പിക്സിലും എലൈൻ തോംസൺ 100, 200 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയിരുന്നു. ഡബിൾ നേട്ടത്തോടെ തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ സ്പ്രിൻ്റ് ഡബിൾ തികയ്ക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോർഡും ജമൈക്കൻ താരം സ്വന്തം പേരിൽ കുറിച്ചു.
വനിതകളുടെ 100 മീറ്റർ പോരാട്ടത്തിൽ എലൈന്‍ തോംസൻ 10.61 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഗ്രിഫിത് ജോയ്നറുടെ 10.62 സെക്കൻഡിന്റെ റെക്കോഡ് തകർത്തിരുന്നു.