ടോക്കിയോ: ഒളിമ്പിക്സ് പുരുഷ ഹോക്കി സെമിയില്‍ ബെല്‍ജിയത്തോട് തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വീറ്റിറിലൂടെയാണ് മോദി ആശ്വാസ വാക്കുകളുമായി രംഗത്തെത്തിയത്.
‘ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്. ടോക്യോയില്‍ നമ്മുടെ പുരുഷ ഹോക്കി ടീം അവരുടെ ഏറ്റവും മികച്ച പ്രകടനം തന്നെ നല്കി. അതാണ് പ്രധാനം. അടുത്ത മത്സരത്തിനും അവരുടെ ഭാവി പരിശ്രമങ്ങള്‍ക്കും ടീമിന് ആശംസകള്‍ നേരുന്നു. നമ്മുടെ കളിക്കാരില്‍ ഇന്ത്യ അഭിമാനിക്കുന്നു.’ – മോദി ട്വിറ്റില്‍ കുറിച്ചു.
Wins and losses are a part of life. Our Men’s Hockey Team at #Tokyo2020 gave their best and that is what counts. Wishing the Team the very best for the next match and their future endeavours. India is proud of our players.
— Narendra Modi (@narendramodi) August 3, 2021