ടോക്കിയോ: ഒളിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും നിരാശ. വനിതകളുടെ ജാവലിൽ ത്രോയിൽ ഇന്ത്യയുടെ അന്നു റാണി ഫൈനൽ റൗണ്ടിലേക്കുള്ള യോഗ്യത നേടാൻ കഴിയാതെ പുറത്തായി. യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് എയിൽ 14-ാം സ്ഥാനത്താണ് ഇന്ത്യൻ താരം ഫിനിഷ് ചെയ്തത്.യോഗ്യതാ റൗണ്ടിലെ ആദ്യ മൂന്ന് ശ്രമങ്ങളും അവസാനിച്ചപ്പോൾ റാണിയുടെ മികച്ച ദൂരം 54.04 മീറ്റർ ആയിരുന്നു. തന്റെ ഏറ്റവും മികച്ച പ്രകടനമായ 63.24 മീറ്ററിന്റെ അടുത്തെത്തുന്ന പ്രകടനം പോലും പുറത്തെടുക്കാൻ ഇന്ത്യൻ താരത്തിന് കഴിഞ്ഞില്ല.