ടോക്യോ: ഒളിമ്പിക്സിലെ വനിതകളുടെ ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ കമൽപ്രീത് കൗർ സ്ഥാനത്ത് ഫിനിഷ് ചെയ്തു. മൂന്നാം റൗണ്ടില്‍ നേടിയ 63.70 മീറ്ററാണ് ഫൈനലിലെ കമല്‍പ്രീതിന്റെ മികച്ച പ്രകടനം.
അമേരിക്കയുടെ വാലറി ഓൾമൻ ആണ് സ്വർണമെഡൽ നേടിയത്. ആദ്യ ശ്രമത്തിൽ തന്നെ 68.98 മീറ്റർ ദൂരം ഡിസ്ക് എറിഞ്ഞ അമേരിക്കൻ താരം ആ ഏറിൽ തന്നെ സ്വർണം ഉറപ്പിച്ചിരുന്നു. ആദ്യ ഏറിൽ 68.98 മീറ്റർ ദൂരം ഡിസ്ക് പായിച്ച താരം അഞ്ചാം ശ്രമത്തിൽ 66.78 മീറ്റർ ദൂരം എറിഞ്ഞ് ഏറ്റവും മികച്ച ആദ്യത്തെയും മൂന്നാമത്തെയും ദൂരവും കുറിച്ചു.
ജർമനിയുടെ ക്രിസ്റ്റിൻ പുഡൻസ് 66.86 മീറ്ററുമായി വെള്ളി മെഡലും ക്യൂബയുടെ യെയ്മെ പെരസ് 65.72 മീറ്റർ ദൂരെ ഡിസ്ക് എറിഞ്ഞ് വെങ്കലവും നേടി. നിലവിലെ ഒളിമ്പിക് ചാമ്പ്യനായ സാന്ദ്ര പെര്‍ക്കോവിച്ചിനും മെഡല്‍ നേടാനായില്ല. നാലാം സ്ഥാനത്താണ് താരം മത്സരം അവസാനിപ്പിച്ചത്.
കമല്‍പ്രീതിന് യോഗ്യതാറൗണ്ടിലെ പ്രകടനം പോലും ഫൈനലില്‍ പുറത്തെടുക്കാനായില്ല. 66.59 ആണ് കമല്‍പ്രീതിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.
ആദ്യ റൗണ്ടില്‍ ആറാം സ്ഥാനത്താണ് ഇന്ത്യന്‍ താരത്തിന് എത്താന്‍ സാധിച്ചത്. ആദ്യ ശ്രമത്തില്‍ 61.62 ദൂരം മാത്രമാണ് കമല്‍ പ്രീതിന് കണ്ടെത്താനായത്. ആദ്യ റൗണ്ടില്‍ തന്നെ 68.98 മീറ്റര്‍ ദൂരം കണ്ടെത്തി അമേരിക്കയുടെ വലാരി ഓള്‍മാന്‍ സ്വര്‍ണം ഉറപ്പിച്ചു.
രണ്ടാം റൗണ്ടില്‍ കമല്‍പ്രീതിന്റെ ശ്രമം ഫൗളില്‍ കലാശിച്ചു. മൂന്നാം റൗണ്ടില്‍ 63.70 മീറ്റര്‍ താണ്ടിക്കൊണ്ട് താരം അവസാന എട്ടിലേക്ക് പ്രവേശനം നേടി. ആറാം സ്ഥാനക്കാരിയായാണ് കമല്‍പ്രീത് അവസാന എട്ടില്‍ പ്രവേശനം നേടിയത്.