കോഴിക്കോട്: ഈ മാസം ഒൻപത് മുതൽ കടകൾ തുറക്കാനുള്ള തീരുമാനവുമായി വ്യാപാരികൾ മുന്നോട്ട്. എല്ലാ കടകളും തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസറുദ്ദീൻ വ്യക്തമാക്കി.
ഈ മാസം ഒമ്പതു മുതൽ എല്ലാ കാറ്റഗറിയിലുമുള്ള കടകൾ തുറക്കും. സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണ്. എന്നാൽ സർക്കാർ എതിർത്താൽ നേരിടുമെന്നും സംസ്ഥാന പ്രസിഡന്‍റ് ടി. നസറുദ്ദീൻ പറഞ്ഞു.

















