ചങ്ങരകുളം: മലപ്പുറം വളയംകുളത്ത് യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാനസയുടെ മരണം തന്നെ ഏറെ ദുഃഖിതൻ ആക്കിയെന്നും തന്‍റെ മരണത്തിൽ ആർക്കും പങ്കില്ലെന്നും എഴുതിയ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെടുത്തു.
ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. വളയംകുളം മനക്കൽ കുന്ന് താമസിക്കുന്ന പരേതനായ പടിഞ്ഞാറയിൽ കോരൻ കുട്ടിയുടെ മകൻ വിനീഷ്(33) ആണ് വീടിന്റെ അടുക്കള ഭാഗത്തായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാതാവിനോടൊപ്പം തനിച്ചാണ് വിനീഷ് താമസിച്ചു വരുന്നത് സംഭവസമയത്ത് വിനീഷ് തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്.
സംഭവം ശ്രദ്ധയിൽ പെട്ട പ്രദേശവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് ചങ്ങരംകുളം ചങ്ങരകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മൃതദേഹം താഴെയിറക്കി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം അയച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയായ മാനസയെ കണ്ണൂർ സ്വദേശി രഗില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. മാനസയെ കൊലപ്പെടുത്തിയ ശേഷം ഇയാളും സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.
നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന് സമീപത്താണ് സംഭവം. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയാണ് മാനസ. ഇവർ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് യുവാവ് വെടിവെച്ചത്.

















