ടോക്യോ: ഒളിമ്പിക്സില്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ സ്വിറ്റ്സര്‍ലന്റ് താരം ബെലിന്ദ ബെന്‍സിക്കിന് സ്വര്‍ണം. ഫൈനലില്‍ ബെലിന്ദ ചെക്ക് റിപ്പബ്ലിക്കിന്റെ വോണ്ട്രൊസോവയെ മൂന്നു സെറ്റു നീണ്ട പോരാട്ടത്തില്‍ മറികടന്നു.
ആദ്യ സെറ്റ് 7-5ന് സ്വിസ് താരം സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റില്‍ വോണ്ട്രൊസോവ 6-2ന് സ്വന്തമാക്കി. അവസാനം നിര്‍ണായകമായ മൂന്നാം സെറ്റില്‍ 6-3ന് വിജയിച്ച് ബെലിന്ദ സ്വര്‍ണം നേടുകയായിരുന്നു.
വോണ്ട്രൊസോവ വെള്ളി നേടി. യുക്രെയ്ന് താരം എലിന സ്വിറ്റോലിനയ്ക്കാണ് വെങ്കലം. കസാകിസ്താന്റെ എലിന റയ്ബാകിനയെ കീഴടക്കിയാണ് യുക്രെയ്ന് താരം മൂന്നാം സ്ഥാനം നേടിയത്.