ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യൻ വനിത ഹോക്കി ടീം ക്വാർട്ടർ ഫൈനലിൽ. നാലാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ പ്രവേശനം. ബ്രിട്ടൻ അയർലൻഡിനെ തോല്പിച്ചതോടെയാണ് ഇന്ത്യ ക്വാർട്ടറിൽ എത്തിയത്.
അയര്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രിട്ടന് പരാജയപ്പെടുത്തിയത്. ഇതോടെ ടീം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. പൂള് എ യില്‍ നിന്നും നാലാം സ്ഥാനക്കാരായി ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ഇന്ന് നടന്ന മത്സരത്തിൽ സൗത്ത് ആഫ്രിക്കയെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. അയർലൻഡ് തോറ്റാൽ മാത്രമാണ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യയ്ക് പ്രവേശിക്കാൻ സാധിക്കുമായിരുന്നുള്ളൂ. പൂൾ എ യിൽ നിന്നും നാലാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ക്വാർട്ടർ പ്രവേശനം. അഞ്ചു മത്സരങ്ങളിൽ നിന്നും രണ്ട് ജയങ്ങളുമായി ആറു പോയന്റുകളാണ് ഇന്ത്യ നേടിയത്.
ക്വാർട്ടറിൽ കരുത്തരായ ഓസ്ട്രേലിയയാകും ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യയ്ക്ക് പുറമെ നെതർലൻഡ്, ജർമനി, ബ്രിട്ടൻ എന്നീ ടീമുകളും ക്വാർട്ടറിൽ പ്രവേശിച്ചു.