ടോക്കിയോ ഒളിംപിക്സിലെ വേഗമേറിയ വനിത താരമായി ജമൈക്കയുടെ എലൈന്‍ തോംസന്. ഒളിമ്പിക്സ് റെക്കോര്‍ഡോടെ 10.61 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. 33 വര്‍ഷം പഴക്കമുള്ള ഒളിമ്പിക്സ് റെക്കോര്‍ഡാണ് ഷെല്ലി തിരുത്തിയത്. 1988 സോള്‍ ഒളിമ്പിക്സില്‍ ഫ്ലോറന്‍സ് ഗ്രിഫിത്ത് ജോയ്നര്‍ കുറിച്ച റെക്കോര്‍ഡ് (10.62) ആണ് തകര്‍ത്തത്.
സ്വര്‍ണത്തോടൊപ്പം വെള്ളിയും വെങ്കലവും ജമൈക്ക നേടി. ലോക ഒന്നാം നമ്പര്‍ താരവും രണ്ടു തവണ ഒളിമ്പിക് ചാമ്പ്യനുമായ ഷെല്ലി ആന്‍ഫ്രേസറിനാണ് വെള്ളി (സമയം: 10.74 സെ). മൂന്നാം റാങ്കുകാരിയായ ഐവറി കോസ്റ്റിന്റെ താ ലൗവിനെ പിന്തള്ളി ഷെറീക്ക ജാക്ക്സണ് വെങ്കലം സ്വന്തമാക്കി. 10.76 സെക്കിന്റില് ഓടിയെത്തിയ ഷെറീക്കയുടെ കരിയറിലെ ഏറ്റവും മികച്ച സമയമാണിത്. താ ലൗവിന് നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. (10.91 സെ).
1992ല്‍ ജനിച്ച എലൈന്‍ 29 വയസാണുള്ളത്. റിയോ ഒളിമ്പിക്സില്‍ സ്പ്രിന്റ് ഇനങ്ങളില്‍ രണ്ട് സ്വര്‍ണം നേടിയിരുന്നു. കൂടാതെ 4×100 മീറ്റര്‍ റിലേയില്‍ വെള്ളി നേടിയ സംഘത്തിലും എലൈന്‍ ഉണ്ടായിരുന്നു.