ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ പത്തൊന്‍പത് കോടി എഴുപത്തിയൊന്‍പത് ലക്ഷം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 42.23 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം എണ്‍പത്തിയെട്ട് ലക്ഷം ആയി ഉയര്‍ന്നു.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇന്നലെമാത്രം ഒരു ലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അന്‍പത്തിയാറ് ലക്ഷമായി ഉയര്‍ന്നു. മരണസംഖ്യ .6.28 ലക്ഷം ആയി. രണ്ട് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.
അതേസമയം, ഇന്ത്യയില്‍ ആകെ മൂന്ന് കോടി പതിനാറ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഇന്നലെ നാല്‍പതിനായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4.23 ലക്ഷം പേര്‍ മരിച്ചു.
















