ലണ്ടന്‍: ക്രിക്കറ്റില്‍ നിന്ന് അനിശ്ചിത കാലത്തേക്ക് വിട്ടുനില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുമായുള്ള അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്ക് തൊട്ടുമുമ്പായിട്ടാണ് പിന്മാറ്റം.
മാനസികാരോഗ്യം പരിഗണിച്ചാണ് താരത്തിൻ്റെ പിന്മാറ്റം. ചൂണ്ടുവിരലിലെ പരുക്കും ഈ തീരുമാനം എടുക്കാൻ സ്റ്റോക്സിനെ പ്രേരിപ്പിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇടവേള എടുത്തതോടെ താരം ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ കളിക്കില്ല.
ഓഗസ്റ്റ് നാലിനാണ് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. ടീമില്‍ നിന്ന് ബെന്‍ സ്റ്റോക്സ് പിന്മാറിയതായി അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
‘തന്റെ മാനസിക ക്ഷേമത്തിന് മുന്‍ഗണന നല്കാന് ബെന്‍ സ്റ്റോക്സ് തീരുമാനിച്ചതിനാല്‍ അദ്ദേഹത്തിന് പകരം ക്രെയ്ഗ് ഓവര്‍ട്ടണെ ടീമിലുള്‍പ്പെടുത്തി’ ഇ.സി.ബി അറിയിച്ചു.
Official Statement: Ben Stokes
— England Cricket (@englandcricket) July 30, 2021
ബെന്‍ സ്റ്റോക്സിന്റെ തീരുമാനത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ച ഇ.സി.ബി അദ്ദേഹത്തിന് വേണ്ടത്ര സമയം അനുവദിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വർഷം ഏതാണ്ട് മുഴുവനായും ബയോ ബബിളിലാണ് സ്റ്റോക്സ് കഴിച്ചുകൂട്ടിയത്. ഐപിഎലിൽ ഉൾപ്പെടെ ബയോ ബബിളിൽ കഴിഞ്ഞ താരത്തിൻ്റെ പിതാവ് കഴിഞ്ഞ ഡിസംബറിൽ മരണപ്പെട്ടിരുന്നു. ഇതൊക്കെ സ്റ്റോക്സിൻ്റെ മാനസികാരോഗ്യത്തിനു പ്രശ്നമുണ്ടാക്കിയെന്നാണ് വിവരം. അടുത്തിടെ രണ്ടാം നിര ഇംഗ്ലണ്ട് ടീമിനെ നയിച്ച് പാകിസ്താനെതിരെ 3-0ന് ഏകദിന പരമ്പര നേടാൻ സ്റ്റോക്സിനു കഴിഞ്ഞിരുന്നു. ടി-20 പരമ്പരയിൽ താരത്തിനു വിശ്രമം അനുവദിച്ചു.