ടോക്യോ; ഒളിമ്പിക്സ് ഹോക്കിയില്‍ ജപ്പാനെ വീഴ്ത്തി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം ഉറപ്പാക്കി ഇന്ത്യ ക്വാര്‍ട്ടറിലെത്തി. മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.ആദ്യ ക്വാര്‍ട്ടറിന്റെ പതിമൂന്നാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിംഗിലൂടെ ഇന്ത്യ ലീഡെടുത്തു. ടൂര്‍ണമെന്റില്‍ ഹര്‍മന്‍പ്രീതിന്റെ നാലാം ഗോളായിരുന്നു ഇത്. ഒരു ഗോള്‍ ലീഡുമായി ആദ്യ ക്വാര്‍ട്ടര്‍ അവസാനിപ്പിച്ച ഇന്ത്യ രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തിലെ ലീഡുയര്‍ത്തി. സിമ്രന്‍ജീത് സിംഗിന്റെ പാസില്‍ നിന്ന് ഗുര്‍ജന്ത് സിംഗാണ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയത്.
പൂള് എയില്‍ അഞ്ചു മത്സരങ്ങളില്‍ നാലെണ്ണത്തിലും വിജയിച്ച ഇന്ത്യ ഒരൊറ്റ മത്സരം മാത്രമാണ് തോറ്റത്. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ 3-1ന് തകര്‍ത്താണ് ഇന്ത്യന്‍ ടീം ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഏക തോല്‍വി ഓസ്ട്രേലിയക്കെതിരേയാണ്. ഒന്നിനെതിരേ ഏഴു ഗോളിനായിരുന്നു ആ തോല്‍വി.