ന്യൂയോർക്ക്: അമേരിക്കയിലെ അലാസ്കൻ ദ്വീപിൽ വൻ ഭൂചലനം. 91 കിലോമീറ്ററോളം വ്യാപിച്ച ഭൂചലനമാണ് ഉണ്ടായത്. ഇതേ തുടർന്ന് അലാസ്കയിലും അലാസ്കൻ ദ്വീപിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റിക്ടർ സ്കെയിലിൽ 8.3 തീവ്രത രേഖപ്പെടുത്തി. ചില തീരങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സുനാമി ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഒക്ടോബറില്‍ റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചനലം ഉണ്ടായപ്പോള്‍ അലാസ്കന്‍ തീരങ്ങളില്‍ സുനാമി അടിച്ചിരുന്നു