ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ക്ഷണിച്ചു. ഫ്ലൈദുബായ് വിമാനത്തിൽ ആക്രമണത്തിനിരയായിട്ടും യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് മച്ഛാറിനൊപ്പം ചേർന്ന് ഇസ്രയേലിന്റെ സ്വാതന്ത്ര്യദീപം കൊളുത്തണമെന്നാണ് നെതന്യാഹുവിന്റെ ആവശ്യം.
സുഹൃത്തായ ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചതായും ധീരനായ ഇന്ത്യൻ പൈലറ്റിനൊപ്പം ഇസ്രയേലിന്റെ സ്വാതന്ത്ര്യദീപം തെളിയിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചതായും നെതന്യാഹു എക്സിൽ കുറിച്ചു. ക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. മേയ് 14നാണ് ഇസ്രയേൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.















