ടോക്യോ; ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യയുടെ അതാനു ദാസിനു ജയം. ചൈനീസ് തായ്പേയിയുടെ ഡെങ് യു-ചെങിനെ 6-4 എന്ന സ്കോറിനു മറികടന്നാണ് അതാനു അവസാന 16ലെത്തിയത്. അടുത്ത ഘട്ടത്തിൽ ദക്ഷിണകൊറിയയുടെ ഓ ജിൻ ഹ്യെക്കിനെയാണ് അതാനു നേരിടുക. ടീം ഇനത്തിൽ സ്വർണം നേടിയ ടീമിലെ അംഗമായിരുന്നു ജിൻ ഹ്യെക്ക്.
ആദ്യ റൗണ്ടിൽ കടുത്ത പോരാട്ടത്തിലൂടെ വിജയം സ്വന്തമാക്കിയ അതാനു രണ്ടാം റൗണ്ടിൽ മികച്ച പ്രകടനമാണ് നടത്തിയത്. ഷൂട്ട് ഓഫിലേക്ക് കടന്ന് മത്സരത്തിൽ അവസാന നിമിഷം വരെ ത്രിൽ നിറഞ്ഞുനിന്നു.
ഇന്ത്യന്‍ താരം ഷൂട്ട്ഓഫിൽ 6-5ന് പരാജയപ്പെടുത്തിയാണ് അടുത്ത റൗണ്ടിലെത്തിയത്. ആദ്യ സെറ്റ് കൊറിയൻ താരം 26-25 എന്ന നിലയിൽ സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റ് ഇരുവരും പങ്കിട്ടെടുത്തു. അതാനു ഭേദപ്പെട്ട പ്രകടനം ആണ് രണ്ടാം റൗണ്ടിൽ നടത്തിയതെങ്കിലും കൊറിയൻ താരം ഫോമ തുടർന്നു.
മൂന്ന് സെറ്റ് കഴിഞ്ഞതോടെ കൊറിയ ആയിരുന്നു മുന്നിൽ. 4-2 എന്ന സ്‌കോറിൽ ആയിരുന്നു. എന്നാൽ . നാലാം സെറ്റിൽ കൊറിയന്‍ താരത്തിന് പിഴവ് ഇന്ത്യ മുതലാക്കുകയും പെര്‍ഫക്ട് ടെൺ അതാനു സ്വന്തമാക്കുകയും ചെയ്തതോടെ സ്‌കോർ സമനിലയിൽ എത്തി. തുടർന്ന് നടന്ന ഷൂട്ട് ഓഫിൽ ഇന്ത്യൻ താരം നേടുകയും ചെയ്തു.