ടോക്യോ: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കാത്ത് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഒളിമ്പിക്സിന്റെ ക്വാര്‍ട്ടറില്‍.വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഡെന്മാര്ക്ക് താരം മിയ ബ്ലിക്ഫെല്‍ഡിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് സിന്ധുവിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.
ഗ്രൂപ്പില്‍ രണ്ട് മത്സരവും ജയിച്ചാണ് സിന്ധു നോക്കൗട്ടിന് യോഗ്യത നേടിയത്. ആദ്യ മത്സരത്തില്‍ ഇസ്രായേലിന്റെ സെനിയ പൊളികര്‍പോവയെ നേരിട്ടുള്ള ഗെയിമുകളാണ് സിന്ധു തോല്‍പ്പിച്ചത്.ഇന്ന് നടന്ന മറ്റുമത്സരങ്ങളില്‍ വനിതകളുടെ ഹോക്കിയില്‍ ഇന്ത്യ തുടര്‍ച്ചയായ മൂന്നാം തോല്‍വി ഏറ്റുവാങ്ങി. ബ്രിട്ടണ് 4-1നാണ് ഇന്ത്യയെ തകര്‍ത്തത്. പുരുഷ വിഭാഗം വ്യക്തിഗത അമ്പെയ്ത്തില്‍ തരുണ്‍ദീപ് റായ് പുറത്തായി. ഇസ്രായേലിന്റെ ഇറ്റയ് ഷാനിയോട് 6-5നാണ് താരം തോറ്റത്.