കൊല്‍ക്കത്ത: ഇന്ത്യയിലേക്ക് മൂന്ന് റഫാൽ വിമാനങ്ങൾ കൂടി എത്തി. പശ്ചിമ ബംഗാളിലെ ഹസിമാര എയിർബേസിൽ നടന്ന ചടങ്ങിൽ മൂന്ന് റാഫൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമ സേനയുടെ നൂറ്റിയൊന്നാം സ്ക്വാഡ്രന്റെ ഭാഗമായി. വ്യോമസേന മേധാവി ആർ.കെ.എസ് ബദൗരിയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്.
നിലവിൽ 26 റഫാൽ വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് ഉള്ളത്. റഫാൽ വിമാനങ്ങളുടെ ആദ്യ സ്ക്വാഡ്രൺ അംബാലയിലെ എയർ ഫോഴ്സ് സ്റ്റേഷൻ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ഒരു സ്ക്വാഡ്രണിൽ 18 യുദ്ധവിമാനങ്ങളാണ് ഉള്ളത്.