ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മഴവെള്ളപ്പാച്ചിലില്‍ ഏഴ് പേര്‍ മരിച്ചു. 30 ലധികം പേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കിഷ്ത്വാര്‍ ജില്ലയിലെ ഹൊന്‍സാര്‍ ഗ്രാമത്തിലാണ് ദാരുണ സംഭവം. കുതിച്ചെത്തിയ വെള്ളത്തില്‍ നിരവധി വീടുകള്‍ ഒലിച്ചു പോയി. രക്ഷാപ്രവര്‍ത്തനത്തിനായി കരസേനയും പൊലീസും വിന്യസിച്ചിട്ടുണ്ട്. വ്യോമസേനയുടെ സഹായവും തേടിയിട്ടുണ്ട്.
അതേസമയം, സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രക്ഷാപ്രവര്‍ത്തനത്തിന് കൂടൂതല്‍ എന്‍ഡിആര്‍എഫ് സംഘത്തെ അയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും അതിശക്തമായ മഴ തുടരുകയാണ്. കുളു, ലാഹുല്‍ സ്പതി പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാണ്.
















