ന്യൂഡൽഹി;പെഗാസസ് ഫോൺചോർത്തലിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഫോൺചോർത്തൽ രാജ്യദ്രോഹ പ്രവർത്തനമാണ്. കേവലം സ്വകാര്യതയുടെ മാത്രം പ്രശ്നമല്ലെന്നും ജനാധിപത്യത്തിനെതിരെ ഉപയോഗിച്ച ആയുധമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പെഗാസസ് ഫോൺ ചോർത്തൽ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ കക്ഷികൾ ഡൽഹിയിൽ ചേര്‍ന്ന അടിയന്തര യോഗത്തിനു പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം.
പെഗാസസ് സോഫ്റ്റ്‌വെയർ വാങ്ങിയോ എന്ന കാര്യത്തില്‍ കേന്ദ്രം വ്യക്തമായ ഉത്തരം നല്‍കണം. നരേന്ദ്രമോദിയും അമിത്ഷായും ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവിനെ ആക്രമിച്ചു. പ്രതിപക്ഷം പാർലമെന്റ് തടസ്സപ്പെടുത്തുകയല്ല, സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.