ലണ്ടന്‍: ഫൈസര്‍, ആസ്ട്രസെനിക്ക വാക്സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ചവരില്‍ ആന്റിബോഡി സാന്നിധ്യം 10 ആഴ്ചക്ക് ശേഷം കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജ് ഗവേഷകരാണ് പഠനം നടത്തിയത്.
ലാന്‍സെറ്റ് ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനഫലം പ്രസിദ്ധീകരിച്ചത്. പുതിയ പഠനഫലം പുറത്ത് വന്നതോടെ വാക്സിന് സുരക്ഷയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ജനിതകവകഭേദം സംഭവിച്ച കൊറോണ വൈറസിനെതിരെ വാക്സിന് ഫലപ്രദമാണോയെന്ന കാര്യത്തിലാണ് ആശങ്ക ഉയരുന്നത്.
രണ്ട് ഡോസ് ഫൈസര്‍, ആസ്ട്രസെനിക്ക വാക്സിനുകള്‍ സ്വീകരിച്ചവരില്‍ ഉയര്‍ന്ന അളവിലുള്ള ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍, മൂന്ന് മാസത്തിന് ശേഷം ആന്റിബോഡിയുടെ അളവില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 18 വയസിന് മുകളില്‍ പ്രായമുള്ള 600 പേരിലാണ് പഠനം നടത്തിയത്. ആന്റിബോഡി സാന്നിധ്യത്തില്‍ 50 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.