ന്യൂഡൽഹി;കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ പ്രതിഷേധം ഇന്നും തുടരും. രാ
സിങ്കു, തിക്രി, ഗാസിപ്പൂർ എന്നീ സമര കേന്ദ്രങ്ങളിൽ നിന്ന് 200 ഓളം കർഷകർ ജന്ദർ മന്ദറിൽ പ്രതിഷേധത്തിനെത്തും. അതെസമയം യു.പി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ പ്രക്ഷോഭ പരിപാടികൾ നടത്താൻ കർഷക സംഘടനകൾ തീരുമാനിച്ചു.
ലക്ക്നൗവിൽ നടത്തിയ കർഷക സംഘടനകളുടെ യോഗത്തിലാണ് സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാക്കുന്നതിനെ സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പി സർക്കാരുകൾക്കെതിരെ പ്രതിഷേധ പരിപാടികൾ നടത്താനാണ് കർഷക സംഘടനകളുടെ തീരുമാനം..