കൊച്ചി;അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും. നിലവിൽ നടപ്പാക്കുന്ന ഭരണ പരിഷ്കാരങ്ങളുടെ പുരോഗതി വിലയിരുത്തും. പ്രതിഷേധ സാധ്യതകൾ നിലനിൽക്കുന്നതിനാൽ വൈ കാറ്റഗറി സുരക്ഷായാണ് പ്രഫുൽ പട്ടേലിന് അനുവദിച്ചത്. കഴിഞ്ഞ ദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെയാണ് പ്രഫുല്‍ പട്ടേലിന് അധിക സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്.
അതേസമയം ലക്ഷദ്വീപ് പോലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിഷ സുല്‍ത്താന സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
















